Wayanad: നേഴ്‌സിനെ ചവിട്ടി പരിക്കേല്‍പ്പുച്ച സംഭവം; പ്രതിയെ റിമാന്റ് ചെയ്തു

വയനാട് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗി നഴ്‌സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ജൂലൈ 25ന് രാത്രി പത്ത് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കുത്തിവെപ്പെടുക്കാന്‍ ശ്രമിക്കുന്‌പോള്‍ നഴ്‌സിനെ ചവിട്ടിയെന്നാണ് പരാതി. പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News