DYFI: കണ്ണൂരിൻ്റെ യുവജനാവേശം ഏറ്റുവാങ്ങി ഡി വൈ എഫ് ഐ വടക്കൻ മേഖലാ ജാഥ

കണ്ണൂരിൻ്റെ ( Kannur)  യുവജനാവേശം ഏറ്റുവാങ്ങി ഡി വൈ എഫ് ഐ ( DYFI ) വടക്കൻ മേഖലാ ജാഥ. ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്നും ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്.

കാസർകോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂരിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ഹാരാർപ്പണം നടത്തി ജില്ലയിലേക്ക് സ്വീകരിച്ചു.

കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിൽ ജാഥയ്ക്ക് ലഭിച്ചത് ഉജ്വല വരവേൽപ്പ്.തൊഴിലും തൊഴിലവസരങ്ങളും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിനെതിരെ യുവജന രോഷം ആളിപ്പടരുമെന്ന് ജാഥാ ക്യാപ്റ്റൻ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് പറഞ്ഞു.

എൻ്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥമാണ് വാഹനജാഥ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ മാനേജർ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവും ജാഥാ അഗങ്ങളും സംസാരിച്ചു.

പയ്യന്നൂരിലെ സ്വീകരണ യോഗത്തിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷ്,ടി ഐ മധുസൂദനൻ എം എൽ എ, എം വിജിൻ എം എൽ എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News