Madhu : അട്ടപ്പാടി മധു കൊലപാതകം: കേസില്‍ സാക്ഷികളുടെ കൂട്ട കൂറുമാറ്റം

പാലക്കാട് ( Palakkad )അട്ടപ്പാടിയില്‍ (Attappadi)  ആദിവാസി യുവാവ് മധുവിനെ ( Madhu ) കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളുടെ കൂട്ട കൂറുമാറ്റം. കേസില്‍ ഇതുവരെ വിസ്തരിച്ച ഒമ്പതു സാക്ഷികളില്‍ എട്ടുപേരും കൂറുമാറി. കഴിഞ്ഞ ദിവസം കൂറുമാറിയ പതിനെട്ടാം സാക്ഷി വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ കാളിമൂപ്പനെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

മണ്ണാര്‍ക്കാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് വിചാരണ. കേസില്‍ എട്ടു സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. പ്രധാന സാക്ഷികളായിരുന്ന വനം വകുപ്പിലെ മൂന്ന് താല്‍ക്കാലിക വാച്ചര്‍മാര്‍ അനില്‍കുമാര്‍, അബ്ദുള്‍ റസാഖ്, കാളിമൂപ്പന്‍ എന്നിവരും കൂറുമാറിയവരിലുണ്ട്.

മൂന്നുപേരെയും വാച്ചര്‍ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ച ശേഷം പ്രോസിക്യൂഷന്‍ നടത്തിയ വിസ്താരത്തില്‍ ജോലിചെയ്യുമ്പോള്‍ ആള്‍ക്കൂട്ടം കാട്ടിലേക്ക് കയറിപ്പോവുന്നതും ഷെഡിലിരിക്കുമ്പോള്‍ തിരിച്ചുവരുന്നതും കണ്ടതായി സാക്ഷി പറഞ്ഞു.

കൂറുമാറിയ 17-ാം സാക്ഷി ജോളിയെ വിസ്തരിച്ചപ്പോള്‍ ഒമ്പതാംപ്രതി നജീബിന്റെ വീടിനടുത്താണ് കടനടത്തുന്നതെന്നും എന്നാല്‍ നജീബിനെ അറിയില്ലെന്നും പറഞ്ഞിരുന്നു. ജോളിയുടെ കടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം കൂടുന്നതിന്റെയും മധുവുമായി തിരിച്ചെത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചു.

കൂറുമാറിയ സാക്ഷികളില്‍നിന്നും പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാേേജഷ് എം മേനോന്‍ പറഞ്ഞു. കേസില്‍ പത്തൊമ്പതാം സാക്ഷി കക്കി മൂപ്പനെ ഇന്നു വിസ്തരിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News