civic chandran: യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്

സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ് . പീഡനശ്രമത്തിന് കൊയിലാണ്ടി പോലീസാണ് കേസെടുത്തത്. 2020 ല്‍ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

Civic Chandran: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി; നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ(Civic Chandran) ലൈംഗിക പീഡന പരാതിയില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്(Chief minister) നിവേദനം. അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗത്തെ 100 പേരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആരോപണ വിധേയന്റെ പേരില്‍ ഒന്നിലധികം സ്ത്രീകള്‍ മീടൂ പരാതി സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചതും നിവേദനത്തില്‍ പറയുന്നുണ്ട്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ തുടര്‍നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ‘അതിജീവിതമാര്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ കവി കെ സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, കെ അജിത, ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കം 100 പേര്‍ ഒപ്പുവെച്ചു.

സിവിക് ചന്ദ്രനെതിരെ, എഴുത്തുകാരിയായ ദലിത് സ്ത്രീ നല്‍കിയ സ്ത്രീ പീഡന പരാതിയിന്മേല്‍ ആഴ്ചകള്‍ പിന്നിടുമ്പോഴും തുടര്‍ നടപടികള്‍ വൈകുന്നത് ശ്രദ്ധയില്‍ പെടുത്തുകയാണിവര്‍. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസം പ്രതിക്ക് രക്ഷപ്പെടുവാനുള്ള അവസരം സൃഷ്ടിക്കുന്നതായി സംശയിക്കുന്നതായും നിവേദനത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നും എത്രയും വേഗം ആരോപണ വിധേയനെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്നും അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. യുവതി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി, ദലിത് പീഡന വകുപ്പു കൂടി ഉള്‍പ്പെട്ടതിനാല്‍ വടകര DYSP യാണ് അന്വേഷിക്കുന്നത്. ജൂലൈ 12 ന് നല്‍കിയ പരാതിയില്‍ ജൂലൈ 16ന് അക്രമം നടന്ന സ്ഥല പരിശോധനയും വൈദ്യപരിശോധനയുമെല്ലാം പൂര്‍ത്തിയാക്കി. യുവതി മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel