Uttarakhand: ഉത്തരാഖണ്ഡില്‍ കനത്ത മഴ; പലയിടങ്ങളിലും റോഡ് ഒലിച്ചുപോയി

ഉത്തരാഖണ്ഡില്‍ (uttarakhand)  കനത്ത മഴ ( heavy rain ). പലയിടങ്ങളിലും റോഡ് ഒലിച്ചുപോയി. കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടം രേഖപ്പെടുത്തി. അതിശക്തമായ മഴയെ തുടര്‍ന്ന്പലയിടങ്ങളിലും റോഡ് ഒലിച്ചുപോയി. മഴയെ തുടര്‍ന്ന് ബദരിനാഥില്‍ എന്‍ എച്ച് 7 ന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു.

അതേസമയം മൂന്നാ‍ഴ്ച മുന്‍പ്  ഉത്തരാഖണ്ഡിൽ (uttarakhand)ഉണ്ടായ കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചിരുന്നു(nine death). ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്.

ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here