ADVERTISEMENT
കരുവന്നൂർ സഹകരണ ബാങ്കിൽ (Karuvannur Bank) പണം സമാഹരിക്കാനായി രൂപീകരിച്ച കൺസോഷ്യത്തെ എതിർത്തത് ആർ.ബി.ഐ ( RBI ). ഇതോടെ പ്രതിസന്ധികൾ മറികടക്കാൻ കരുവന്നൂർ ബാങ്കിന് ലഭിക്കേണ്ട അവസരമാണ് ഇല്ലാതായത്.
കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ( Karuvannur Bank) പ്രതിസന്ധികൾ പരിഹരിക്കാൻ ലഭിച്ച അവസരമായിരുന്നു കൺസോ ഷ്യം രൂപീകരണം. ജില്ലയിലെ സർവീസ് സഹകരണ ബാങ്കുകളുടെ ( co operative bank) സമിതി രൂപീകരിക്കും.
കൺസോ ഷ്യത്തിലെ സഹകരണ ബാങ്കുകൾ വഴി 100 കോടി രൂപയായിരിക്കും സമാഹരിക്കുക. ഇതോടൊപ്പം തന്നെ ലോണുകൾ കേരള ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും . ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോണ്ടിൽ നിന്ന് പണം കണ്ടെത്തുകയും ചെയ്യും. എന്നാൽ ആർ.ബി.ഐ. ഇടപെടലാണ് കൺസോഷ്യത്തെ തുലച്ചത്
കേരള ബാങ്ക് പ്രപ്പോസൽ സമർപ്പിക്കുന്നതിനു മുൻപ് തന്നെ വിയോജിപ്പുമായി ആർ.ബി.ഐ രംഗത്തു വന്നു. അങ്ങിനെ കൺസോഷ്യം പാതിവഴിയിൽ മുടങ്ങി. ഇതോടെ 250 കോടി രൂപ സമാഹരിക്കാനുള്ള ബാങ്കിൻ്റെ അവസരമാണ് നഷ്ടമായത്
കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കും:മന്ത്രി ആര്‍ ബിന്ദു| R Bindu
കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). കരുവന്നൂര്‍ ബാങ്ക് പ്രശ്‌നത്തില്‍ തന്റെ പ്രതികരണം ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു. സഹകരണ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. 25 കോടി രൂപ ബാങ്കിന് അനുവദിക്കുമെന്നും പ്രത്യേക പാക്കേജ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് തന്നെ അറിയാമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായ ആളുകള്‍ക്ക് ഒപ്പമാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Karuvannur Bank:കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണും;കേരള ബാങ്ക് വൈസ് പ്രസിഡന്റ് MK കണ്ണന്‍
(Karuvannur Bank)കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍. ഇതിനായി മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് പണം സമാഹരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും അത് വേഗത്തിലാക്കുമെന്നും എ.കെ.കണ്ണന്‍ പറഞ്ഞു.
അമ്പത് കോടി രൂപയ്ക്ക് അടുത്ത് കിട്ടിയാല്‍ ബാങ്കിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമാകുമെന്നും കണ്ണന്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് തടസം നിന്നുവെന്നും കണ്ണന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.