Auto : ഒന്ന് ബെല്ലടിച്ചാല്‍ മാത്രം മതി, ഇനി ഓട്ടോ അരികിലെത്തും

മലപ്പുറം ( Malappuram )  എടപ്പാള്‍ ( Edappal ) പൊന്നാനി ( Ponnani ) റോഡില്‍ ഇനി ബെല്ലടിച്ചടിച്ചാല്‍ ഓട്ടോ ( Auoto )  അരികിലെത്തും. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാതെ തന്നെ സര്‍വീസ് ഒരുക്കിയിരിക്കുകയാണ് എടപ്പാള്‍ പൊന്നാനി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍. കൂകി വിളിക്കാതെയും കൈകാണിക്കാതെയും യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാതെയും സര്‍വീസ് ഒരുക്കിയിരിക്കുകയാണ് എടപ്പാള്‍ പൊന്നാനി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍.

തൊഴിലാളികള്‍ ചേര്‍ന്ന് ബ്ലൂടൂത്ത് ബെല്‍ സ്ഥാപിച്ചതോടെയാണ് എടപ്പാള്‍ പൊന്നാനി റോഡ് ഹൈടെക്കായിരിക്കുന്നത്. ടൗണില്‍ പൊന്നാനി റോഡിലുള്ള സ്വിച്ചിട്ടാല്‍ ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അലാം ശബ്ദിക്കും. അപ്പോള്‍ മുന്നിലുള്ള ഓട്ടോ ബെല്ലിന് അരികിലെത്തും. ഇന്ധന വില വര്‍ധനവും ഓട്ടം ഇല്ലാത്ത സാഹചര്യവും മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ട്.

പ്രായമായവര്‍ ഉള്‍പ്പെടെ റോഡ് കടന്ന് മറുവശത്തെത്തി ഓട്ടോ വിളിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ സംവിധാനം ഒരുക്കിയത്. പൊന്നാനി റോഡിലെ ചൈതന്യ വെജിറ്റബിള്‍സിന് മുന്‍വശത്തെ പോസ്റ്റില്‍ ആണ് സ്വിച്ച് സ്ഥാപിച്ചിട്ടുള്ളത്.മറ്റു റോഡുകളിലും ഈ രീതിയില്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഡ്രൈവര്‍മാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News