Sitaram Yechury: ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കും: സീതാറാം യെച്ചൂരി

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉള്‍പ്പെടെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് യെച്ചൂരി. ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നതെന്നും യെച്ചൂരിയുടെ വിമർശനം. രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ദില്ലിയിൽ പുരോഗമിക്കുന്നു.

കേന്ദ്രകമ്മറ്റി യോഗത്തിന് മുന്നോടിയായാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിനർശനം. കേരളത്തിൽ ഉൾപ്പടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ പ്രതിരോധം ഉയർന്ന് വരണമെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.

മോദി സർക്കാർ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു. പാർലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാം തകർക്കുന്നു എംപിമാരെ പുറത്താക്കിയ നടപടി അപലപിക്കുന്നുവെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയെ സംരക്ഷിക്കാനുള്ള ആഹ്വാനവുമുണ്ട്..
ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നതെന്നും ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നതെന്നും ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യങ്ങൾ  കേന്ദ്രകമ്മറ്റി യോഗം ചർച്ച ചെയ്യും. ഇതിന് പുറമെ വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News