Smriti Irani: രാഷ്ട്രപത്‌നി വിവാദത്തില്‍ സ്മൃതി ഇറാനിക്കെതിരെ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

രാഷ്ട്രപത്‌നി വിവാദത്തില്‍ സ്മൃതി ഇറാനിക്കെതിരെ ( Smriti Irani) പുതിയ നീക്കവുമായി കോണ്‍ഗ്രസ് ( Congress ) . രാഷ്ട്രപതിയുടെ പേര് ബഹുമാന പദങ്ങള്‍ ചേര്‍ക്കാതെ പരാമര്‍ശിച്ചു എന്ന് ആരോപിച്ച് ലോക്‌സഭ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്തു നല്‍കി. സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാ രേഖയില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യം.

സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രപതിയെ സ്മൃതി ഇറാനി അപാനിച്ചെന്ന് ആരോപിച്ച് സഭാരേഖയില്‍ നിന്ന് പരാമര്‍ശം നീക്കണം
സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്തുനല്‍കി. ലോക്‌സഭയിലെ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാന പദങ്ങളൊന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉപയോഗിക്കാത്തതാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്.

സഭക്കുള്ളില്‍ രാഷ്ട്രപതിയെ പരാമര്‍ശിക്കുമ്പോള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി എന്നോ, മാഡം ദ്രൗപദി മുര്‍മു എന്നോ, ശ്രീമതി ദ്രൗപദി മുര്‍മു എന്നൊക്കെയാണ് പറയേണ്ടിരുന്നത്. എന്നാല്‍ ദ്രൗപദി മുര്‍മു എന്ന് മാത്രം പലതവണ ആവര്‍ത്തിച്ച് സ്മൃതി ഇറാനി രാഷ്ട്രപതി പദവിയെ തന്നെ അവഹേളിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം.

അതിനാല്‍ സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്തുനല്‍കി. രാഷ്ട്രപത്‌നി പരാമര്‍ശം നാക്കുപിഴയാണെന്നും മാപ്പുചോദിക്കുന്നതായും അറിയിച്ച് ഇന്നലെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തുനല്‍കിയിരുന്നു.

അതേസമയം അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ സോണിയാഗാന്ധി മാപ്പുപറയണമെന്നാണ് ഭരണപക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷത്തിനെതിരായ ഭരണപക്ഷ നീക്കമായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും കണ്ടത്.

പ്രതിപക്ഷത്തിനെതിരെ രാഷ്ട്രപത്‌നി വിവാദം സജീവമാക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് സ്മൃതി ഇറാനിയെ ലക്ഷ്യം വെച്ചുളള കോണ്‍ഗ്രസ് നീക്കം. അതിരൂക്ഷമായ ഭാഷയിലായിരുന്നു സോണിയാഗാന്ധിക്കെതിരെ സ്മൃതി ഇറാനി സംസാരിച്ചത്. തിങ്കളാഴ്ച മുതല്‍ വിലക്കയറ്റ ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രപത്‌നി പരാമര്‍ശത്തിലുള്ള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ സഭ പ്രക്ഷുബ്ധമാകാന്‍ തന്നെയാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here