പൃഥ്വിരാജ്(Prithviraj), ഇന്ദ്രജിത്ത്(Indrajith) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘തീര്‍പ്പി’ന്റെ ടീസര്‍(Theerppu Teaser) പുറത്ത് വിട്ടു. ഫ്രൈഡേ ഫിലിം ഹൗസിന്റെ(Friday Film House) യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഒരു വമ്പന്‍ മാസ് ചിത്രത്തിന്റെ എല്ലാ സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. ഒരു മികച്ച സിനിമ തന്നെയായിരിക്കും ‘തീര്‍പ്പ്’ എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് പ്രത്യേകതയുണ്ട്.
ADVERTISEMENT
രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചനയും അദ്ദേഹം തന്നെ. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് – ദീപു ജോസഫ്. മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍- കോസ്റ്റ്യും – ഡിസൈന്‍.- സമീറ സനീഷ്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ – സുനില്‍ കാര്യാട്ടുകര. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.