ADVERTISEMENT
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ ( V N Vasavan ). കൊടിയുടെ നിറത്തിനപ്പുറം സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. 164 സഹകരണ സംഘങ്ങള്‍ക്ക് വായ്പ തിരിച്ചു കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും 162 വെല്‍ഫെയല്‍ സംഘങ്ങളാണെന്നും വായ്പാ സംഘങ്ങളല്ലെന്നും മന്ത്രി പറഞ്ഞു.
ആര് ഭരിച്ചാലും ക്രമക്കേടിനെ ശക്തമായി നേരിടും. കരുവന്നൂരില്‍ കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ല. 38 കോടി 75 ലക്ഷം നിക്ഷപകര്‍ക്ക് മടക്കി നല്‍കി. കണ്‍സോര്‍ഷ്യത്തിലൂടെ ഇനിയും മടക്കി നല്‍കും. ഒരു നിക്ഷേപകനും വിഷമിക്കേണ്ടതില്ല. ഒരു ക്രമക്കേടിനെ സാമാന്യവല്‍ക്കരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
ഓഡിറ്റ് സിസ്റ്റത്തില്‍ ഇനി മാറ്റം വരും. സഹകരണ രംഗത്ത് ഒരു തെറ്റായ പ്രവണതയും അനുവദിക്കില്ല. സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. നിക്ഷേപക ഗ്യാരണ്ടി അഞ്ച് ലക്ഷമായി ഉയര്‍ത്തി. സഹകരണ പ്രസ്ഥാനം ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണ്. കരുവന്നൂരില്‍ 38 കോടി 75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു നിക്ഷേപകര്‍ വിഷമിക്കേണ്ട കാര്യമില്ല. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കൃത്യമാണ്. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.