K K Shailaja : മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തുടരെ നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമ ശ്രമങ്ങൾ അപലപനീയം ; ശൈലജ ടീച്ചർ

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തുടരെ നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമ ശ്രമങ്ങൾ അപലപനീയമാണ് എന്ന് കെ കെ ശൈലജ ടീച്ചർ . മാധ്യമങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വ്യാജആരോപണങ്ങളുന്നയിച്ച് പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയതോടെ സമരത്തിന് ആളെ കിട്ടാതെ വന്നപ്പോഴാണ് ഇത്തരം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുനിഞ്ഞിരിക്കുന്നത് എന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു .പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ .

“മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തുടരെ നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമ ശ്രമങ്ങൾ അപലപനീയമാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വ്യാജആരോപണങ്ങളുന്നയിച്ച് പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയതോടെ സമരത്തിന് ആളെ കിട്ടാതെ വന്നപ്പോഴാണ് ഇത്തരം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുനിഞ്ഞിരിക്കുന്നത്.

വിമാനത്തിലായാലും റോഡിലായാലും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കാക്കനാട് കഴിഞ്ഞ ദിവസം നടന്ന സംഭവം മുഖ്യമന്ത്രിയെ അക്രമിക്കുകയെന്നത് കോണ്‍ഗ്രസ് കേരളത്തിലുടനീളം ഒരു അജണ്ടയായി സ്വീകരിച്ചിരിക്കുന്നുവെന്നതിന് തെളിവാണ്. മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഈ അക്രമ ശ്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരണം. “

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here