Monkeypox : കേരളത്തിൽ റിപ്പോർട്ട് ചെയ്ത കുരങ്ങു വസൂരിക്ക് തീവ്ര വ്യാപന ശേഷി കുറവ്

കേരളത്തിൽ റിപ്പോർട്ട് ചെയ്ത കുരങ്ങു വസൂരിക്ക് തീവ്ര വ്യാപന ശേഷിയില്ലെന്ന് പരിശോധനാഫലം.കേരളത്തിൽ നിന്നുള്ള 2 സാമ്പിളുകളുടെ പരിശോധന പൂർത്തിയായി. കുരങ്ങു വസൂരി കാരണം എ2 വൈറസ് വകഭേദമെന്ന് ജീനോം സീക്വൻസ് പഠന റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News