മലയാളിയ്ക്ക് ഉച്ചയൂണിനൊപ്പം കഴിയ്ക്കാന്‍ ഏറ്റവും പ്രിയമുള്ള ഒരു വിഭവമാണ് അയല മുളകിട്ടത്(Ayala Curry). പലരും പല തരത്തിലാണ് അയലക്കറി ഉണ്ടാക്കാറ്. റസ്റ്റോറന്റ് സ്‌റ്റൈലില്‍ അസ്സല്‍ അയല മുളകിട്ടത്(Restaurantb style fish curry) തയ്യാറാക്കാനുള്ള ഈസി റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകള്‍
1.അയല – 750 ഗ്രാം
2.ചൂടുവെള്ളം – കാല്‍ കപ്പ്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
4.തക്കാളി – ഒന്ന്
ചുവന്നുള്ളി – 150 ഗ്രാം
5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
6.കടുക് – അര ചെറിയ സ്പൂണ്‍
ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
7.വെളുത്തുള്ളി – ഒരു വലിയ സ്പൂണ്‍
ഇഞ്ചി – അര വലിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വറ്റല്‍ മുളക് – മൂന്ന്
പച്ചമുളക് – 3
8.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
9.ഉപ്പ് – പാകത്തിന്
10.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂണ്‍
ചുവന്നുള്ളി – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
മീന്‍ വൃത്തിയാക്കി കഴുകി വയ്ക്കുക. കാല്‍ കപ്പ് ചൂടുവെള്ളത്തില്‍ വാളന്‍പുളി കുതിര്‍ത്തു വയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തക്കാളിയും ചുവന്നുള്ളിയും വെവ്വേറെ വഴറ്റി മാറ്റി അരച്ചു വയ്ക്കുക. ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
പച്ചമണം മാറുമ്പോള്‍ എട്ടാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് അരച്ചു വച്ച തക്കാളി മിശ്രിതവും കാല്‍ കപ്പ് വെള്ളവും പുളിവെള്ളവും ചേര്‍ത്തു തിളപ്പിക്കണം. വൃത്തിയാക്കിയ മീനും പാകത്തനുപ്പും ചേര്‍ത്തു വേവിക്കുക. പത്താമത്തെ ചേരുവ താളിച്ച് കറിയില്‍ ചേര്‍ത്തു വിളമ്പാം. റസ്റ്റോറന്റ് സ്‌റ്റൈല്‍ അയല മുളകിട്ടത് തയ്യാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.