മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( Pinarayi vijayan ) ആക്രമശ്രമങ്ങളെ വീണ്ടും ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇപ്പോള്‍ നടക്കുന്നത് ക്രിമിനലിസം ആണെങ്കിൽ സിപിഐഎമ്മുകാരെല്ലാം ക്രിമിനലുകളാണെന്ന് സുധാകരന്.
ഇത്രയും വാഹനങ്ങളുടെ അകമ്പടിയുമായി പോകാൻ മുഖ്യമന്ത്രി ആരാണെന്നും സുധാകരന് ആക്രോശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് ചിലരെ ചാവേറുകളായി ഇറക്കിവിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു.
കൊച്ചി കാക്കനാട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി പനന്താനം പൊലീസ് പിടിയിലായിരുന്നു. മുഖ്യമന്ത്രിയെ തെരുവില്‍ നേരിടാനായി കോണ്‍ഗ്രസ് നേതൃത്വം ക്രിമിനല്‍ സംഘത്തെ ഇളക്കിവിടുന്നുവെന്ന് ആരോപണമുയരുന്ന ഘട്ടത്തിലാണ് കെപിസിസി പ്രസിഡന്റ് ന്യായയീകരണവുമായി രംഗത്തുവന്നത്.
ഇപ്പോള്‍ നടക്കുന്നത് ക്രിമിനലിസം ആണെങ്കിൽ സിപിഐഎമ്മുകാരെല്ലാം ക്രിമിനലുകളാണെന്നായിരുന്നു സുധാകരന്റെ വാദം. കോണ്‍ഗ്രസ് നേതാക്കന്മാർക്കെതിരെ സിപിഐഎം എത്ര തവണ ആക്രമണം നടത്തിയിട്ടുണ്ടെന്നും സുധാകരന് ചോദിച്ചു.
ഇത്രയും വാഹനങ്ങളുടെ അകമ്പടിയുമായി പോകാൻ മുഖ്യമന്ത്രി ആരാണെന്നും സുധാകരന് ആക്രോശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് ചിലരെ ചാവേറുകളായി ഇറക്കിവിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമര്‍ശിച്ചു. ക്രിമിനലുകളെ ഇറക്കി മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കേണ്‍ഗ്രസ് ശ്രമമെന്നും വി.കെ സനോജ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here