
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ അധികാരമേറ്റതിൽ പിന്നെ സാധരണക്കാരന്റെ ജീവിതം തീർത്തും ദുസ്സഹമായെന്ന് സൂസൻ കോടി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. ശാരിക ചടങ്ങിൽ അദ്ധ്യഷത വഹിച്ചു. ജില്ലയിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here