Aam Aadmi Party : പുതിയ മദ്യനയം പിൻവലിച്ച് ആം ആദ്മി സർക്കാർ

പുതിയ മദ്യനയം പിൻവലിച്ച് ആം ആദ്മി സർക്കാർ. ആറു മാസത്തേക്കു പഴയ മദ്യ നയം തുടരാനാണ് തീരുമാനം.ലഫ്. ഗവര്‍ണര്‍ സിബിഐ അന്വേഷണതിന് ഉത്തരവ് നൽകിയതിന് പിന്നാലെയാണ് നടപടി. 2021-22ലെ മദ്യനയത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ദില്ലി ലഫ്. ഗവർണർ വി.കെ.സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു.

മദ്യനയത്തെച്ചൊല്ലി ലഫ്. ഗവർണറും സർക്കാരും തമ്മിൽ പരസ്യ ഏറ്റുമുട്ടലാണ് നടന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മദ്യനയം പിൻവലിക്കാനുള്ള ദില്ലി സർക്കാർ തീരുമാനം. അരവിന്ദ് കെജ്രിവാളിന്റെ പുതിയ മദ്യനയം ലൈസൻസികൾക്കു വൻ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ആരോപണം ഉയർന്നിരുന്നു.ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സർക്കാർ തീരുമാനം . ആറുമാസത്തിനുശേഷം പുതിയ മദ്യനയം നിലവിൽ വരും.

പുതിയ മദ്യ നയം നിലവിൽ വരുന്നതുവരെ സർക്കാർ നിയന്ത്രണത്തിലുള്ള മദ്യശാലകൾ മാത്രമേ പ്രവർത്തിക്കൂ. ദില്ലിയിലെ 468 സ്വകാര്യ മദ്യശാലകൾ അടച്ചു പൂട്ടേണ്ടി വരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്സൈസ് വകുപ്പിന്റെ ചുമതല. എന്നാൽ പുതിയ എക്സൈസ് നയം നിർത്തലാക്കാൻ മദ്യ ലൈസൻസികളെയും എക്സൈസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താൻ ബിജെപി സിബിഐയെയും ഇഡിയെയും ഉപയോഗിച്ചെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here