R Bindu: കമലാസനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഡോ. ആര്‍ ബിന്ദു

കമലാസനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഡോ. ആര്‍ ബിന്ദു.ബൗദ്ധിക വെല്ലുവിളിയുള്ള ഏക മകള്‍ പ്രിയയുടെ നാമധേയത്തില്‍, സമാനമായ ഒട്ടേറെ പേര്‍ക്ക് ഉപകരിക്കും വിധം ഒരു ഭവനം പുരയിടമടക്കം സര്‍ക്കാരിന് ദാനം ചെയ്ത സ്‌നേഹമയന്‍ യാത്രയായിരിക്കുന്നുവെന്നും കോഴിക്കോട്ടെ ‘സാന്ത്വനം’ ജീവകാരുണ്യസംഘടനയുടെ സെക്രട്ടറിയും ഡയറ്റില്‍ നിന്ന് വിരമിച്ച അധ്യാപകനുമായ ശ്രീ. കമലാസനന്‍ മാസ്റ്ററുടെ ( Kamalasanan Master )  വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു ( Dr Bindu ) .

ഈയടുത്ത ദിവസമാണ് ശ്രീ. കമലാസനനും, ഭാര്യയും സഖാവ് സി എച്ച് കണാരന്റെ മകളുമായ സരോജിനി ടീച്ചറും എഴുതി നല്‍കിയ ‘പ്രിയ ഹോമി’ലും ചേര്‍ന്നുള്ള പുരയിടത്തിലുമായി മാനസിക-ബൗദ്ധിക വെല്ലുവിളികളുള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കായുള്ള പുനരധിവാസ ഗ്രാമം പദ്ധതിക്ക് നേരില്‍ച്ചെന്ന് തുടക്കം കുറിച്ചത്. ശ്രീ. കമലാസനന് ആദരമര്‍പ്പിക്കാന്‍ കൂടി നിശ്ചയിച്ചിരുന്ന ചടങ്ങില്‍ അദ്ദേഹത്തിന് ശാരീരികപ്രയാസത്താല്‍ എത്താന്‍ സാധിച്ചിരുന്നില്ല.

ആഗസ്ത് അഞ്ചിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടില്‍ച്ചെന്ന് വന്ദിക്കാന്‍ തീരുമാനിച്ചതായിരുന്നു. സാധിക്കാതെ പോയിരിക്കുന്നു. വിട. താങ്കള്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ യാത്രയാവൂ. കൂടുതല്‍ ഉയരങ്ങളിലേക്ക് ‘പ്രിയ ഹോം’ സ്വപ്നത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രിയ ഹോം തുടങ്ങാനായി സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രിയ ഹോം തുടങ്ങാനായി സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു. കോ‍ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കൊല്ലം ജില്ലയില്‍ പ്രിയ ഹോം തുടങ്ങുന്നതിനായാണ് സഖാവും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്ന കമലാസനന്‍ മാസ്റ്റര്‍ സ്വന്തം സ്ഥലം വിട്ടു നല്‍കിയത്. ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കായായി ഒരുങ്ങുന്ന പുനരധിവാസ ഗ്രാമങ്ങളുടെ കൊല്ലം ജില്ലയിലെ ആദ്യ കേന്ദ്രമാണ് പ്രിയാഹോം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലം വെളിയത്തുള്ള മൂന്നര കോടിയോളം വിലവരുന്ന വീടും സ്ഥലവും സൗജന്യമായി ഇദ്ദേഹം സര്‍ക്കാരിന് നല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ മകളുടെ അവസ്ഥയേ തുടര്‍ന്നാണ് കൊല്ലത്ത് പ്രിയ ഹോമിനായി കമലാസനന്‍ മാസ്റ്റര്‍ സര്‍ക്കാരിന് സ്ഥലം വിട്ടു കൊടുത്തത്.

കോഴിക്കോട് ചെറുട്ടി റോഡിലെ സാന്ത്വനം എന്ന മാനസിക രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന സെക്രട്ടറി കൂടിയായിരുന്നു കമലാസനന്‍ മാസ്റ്റര്‍ . സഖാവ് സി എച്ച് കണാരന്‍ എംഎല്‍എയുടെ മകള്‍ സരോജനി ടീച്ചറുടെ ഭര്‍ത്താവാണ് അന്തരിച്ച കമലാസനന്‍ മാസ്റ്റര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News