Maruti Suzuki Swift: ത്രസിപ്പിക്കുന്ന ഡിസൈന്‍; ടെസ്റ്റിങിനിടയിലെ പുത്തന്‍ തലമുറ സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ ഹാച്ച്ബാക്ക് കാര്‍ വിപണിയില്‍ പുറത്തിറങ്ങിയ നാള്‍ മുതല്‍ സെഗ്മെന്റിന്റെ വില്‍പ്പനച്ചാര്‍ട്ടില്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്തുപോയിട്ടില്ലാത്ത മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്(Maruti Suzuki Swift). കഴിഞ്ഞ ഏതാനും നാളുകളായി പുതിയ സ്വിഫ്റ്റ് മാരുതി സുസുക്കി പുതിയ മോഡല്‍ പുറത്തിറക്കുമെന്ന സൂചന പുറത്തുവിട്ടിട്ട്. ഇപ്പോള്‍ ആദ്യമായി പുതിയ തലമുറ സ്വിഫ്റ്റിന്റെ ടെസ്റ്റിങ് സമയത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. YED എന്നാണ് വാഹനത്തിന് മാരുതി പ്ലാന്റിലെ കോഡ് നെയിം. അന്താരാഷ്ട്ര സ്പെസിഫിക്കേഷനിലുള്ള സുസുക്കി സ്വിഫ്റ്റിന്റെ ടെസ്റ്റിങ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ. സുസുക്കിയുടെ നിലവിലെ ഹേര്‍ട്ടാറ്ക്ട് പ്ലാറ്റ്ഫോമിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും പുതിയ സ്വിഫ്റ്റിന്റെ പ്ലാറ്റ് ഫോം. ഗ്രില്ലില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രസയില്‍ നിന്നെടുത്ത ഹെഡ് ലാമ്പ് യൂണിറ്റ് സ്വിഫ്റ്റിന് നല്‍കാനും സാധ്യതയുണ്ട്. റൂഫ് ഡിസൈന്‍ നിലവിലെ മോഡലിന് സമാനമാണ്. പിറകിലെ ഡോര്‍ ഹാന്‍ഡില്‍ മുകളില്‍ നിന്ന് പരമ്പരാഗത രീതിയിലേക്ക് വന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സെമി/ ഫുള്‍ ഹൈബ്രിഡ് ഓപ്ഷനില്‍ വാഹനം ലഭ്യമാകുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തുടരും. സെമി ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ കരുത്തുള്ള ഒരു സ്പോര്‍ട് എഡിഷന്‍ സ്വിഫ്റ്റ് കൂടി നിലവില്‍ സുസുക്കിയുടെ അണിയറയിലുണ്ട്. 2023ലായിരിക്കും പുതിയ തലമുറ സ്വിഫ്റ്റ് വിപണിയിലെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News