Social Media:ഭക്ഷണവും വെള്ളവുമില്ലാതെ 40 ദിവസം കണ്ടെയ്‌നറിനകത്ത്; അത്ഭുതകരമായി രക്ഷപ്പെട്ട് നായ

ഷിപ്പിംഗ് കണ്ടെയ്നര്‍ തുറന്ന തൊഴിലാളികള്‍ കണ്ടത് 40 ദിവസമായി (Container)കണ്ടെയ്‌നറിനുള്ളില്‍ കുടുങ്ങി കിടന്ന നായയെ. (Spain)സ്പെയിനില്‍ നിന്ന് (Panama)പനാമയിലെ അറ്റ്ലാന്റിക്കോ തുറമുഖത്തെത്തിയ ഷിപ്പിംഗ് കണ്ടെയ്നറിലാണ് സംഭവം. ഏകദേശം ഒരു വയസ്സ് പ്രായമുള്ള നായയെയാണ് ഷിപ്പിംഗ് കണ്ടെയ്‌നറിനകത്ത് കണ്ടെത്തിയത്. നായയുടെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. മിലി എന്ന നായയെ മാസങ്ങള്‍ നീണ്ടുനിന്ന പരിശീലനത്തിന് ശേഷം ഇപ്പോള്‍ മിഡ കാര്‍ഷിക വികസന മന്ത്രാലയത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

‘മിലി എങ്ങനെ കണ്ടെയ്‌നറിനകത്ത് കടന്നെന്ന് അറിയില്ല. 40 ദിവസത്തോളം വെള്ളവും ഭക്ഷണവുമില്ലാതെ എങ്ങനെയാണ് ഒരു നായ ജീവിതത്തോട് പോരാടിയതെന്ന് മനസിലാകുന്നില്ല. നായയെ കണ്ടെത്തിയപ്പോള്‍ അവള്‍ക്ക് നാല് കിലോ ഭാരം മാത്രമാണ് ഉണ്ടായിരുന്നതെന്ന്’ മന്ത്രാലയത്തിലെ മൃഗസംരക്ഷണ ദേശീയ ഡയറക്ടര്‍ സിസിലിയ ഡി എസ്‌കോബാര്‍ പറഞ്ഞു.’കണ്ടെയ്നറിനുള്ളില്‍ ഉണ്ടായിരുന്ന പാത്രം തുളച്ചാവും വെള്ളം കൂടിച്ചത്. അല്ലെങ്കില്‍ ചിലപ്പോള്‍ സ്വന്തം മൂത്രം കുടിച്ചാവും ജീവന്‍ നിലനിര്‍ത്തിയത്. ഈ നായ ഒരു അത്ഭുതജീവിയാണ്. അതുകൊണ്ടാണ് ഇത്രയും നാള്‍ നായക്ക് ജീവിക്കാന്‍ കഴിഞ്ഞത്. ഈ കാരണം കൊണ്ടാണ് അത്ഭുതങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന മിലി എന്ന പേര് നായക്ക് ഇട്ടതെന്ന്’ എസ്‌കോബാര്‍ കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായി സുഖം പ്രാപിച്ച മിലിക്ക് ഇപ്പോള്‍ 27 പൗണ്ട് ഭാരമുണ്ട്. കണ്ടെയ്‌നറില്‍ നിന്ന് കണ്ടെത്തിയ ശേഷം പഴങ്ങളും പച്ചക്കറികളും നല്‍കി മന്ത്രാലയത്തിന്റെ നായ്ക്കളുടെ യൂണിറ്റില്‍ മിലിക്ക് കാര്‍ഷിക വികസന മന്ത്രാലയം പരിശീലനം നല്‍കിയിരുന്നു. പ്രാദേശിക കൃഷിയെ നശിപ്പിക്കാന്‍ കഴിയുന്ന ഭീമന്‍ ആഫ്രിക്കന്‍ ഒച്ചിനെ കണ്ടെത്താനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ മിലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here