Sanjay Dutt: ‘ബാബാ ഹാപ്പി ബര്‍ത്ത്‌ഡേ’; വീടിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കൊപ്പം ജന്മദിനം ആഘോഷമാക്കി സഞ്ജയ് ദത്ത്

അറുപത്തിമൂന്നാം ജന്മദിനം ആരാധകരുമൊത്ത് ആഘോഷമാക്കി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്(Sanjay Dutt). ക്യാന്‍സറിനെ അതിജീവിച്ച നടന്‍ കെ ജി എഫ് ടു(KGF 2) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ വലിയ തിരിച്ച് വരവ് നടത്തിയ ശേഷമുള്ള ജന്മദിനമാണ് മുംബൈയിലെ(Mumbai) വീടിന് മുന്‍പില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഹസ്തദാനം ചെയ്തും താരം ആഘോഷിച്ചത്.

സോഷ്യല്‍മീഡിയയിലെങ്ങും(Social media) പ്രിയ താരത്തിനായുള്ള ആശംസാ പ്രവാഹമാണ്. ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനായി 1959 ജൂലൈ 29നാണ് ജനനം. സിനിമയും വിവാദങ്ങളുമൊക്കെ അടങ്ങിയ ഒരു സംഭവ ബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പന്ത്രണ്ടാമത്തെ വയസ്സിലാണ് സഞ്ജയ് ദത്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് സുനില്‍ ദത്ത് അഭിനയിച്ച രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

റോക്കി ( Rocky) എന്ന ചിത്രത്തില്‍ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നായകനായുള്ള ബോളിവുഡ് അരങ്ങേറ്റം. പിതാവ് സുനില്‍ ദത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. 1981 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വൈകരികമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ നര്‍ഗീസ്, പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നത് സഞ്ജയ് നായകനായി അരങ്ങേറിയ റോക്കി റിലീസ് ആകുന്നതിനു മൂന്നു ദിവസം മുന്‍പാണ്.

സഞ്ജയ് ദത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സാജന്‍ എന്ന ചിത്രത്തിലെ അമന്‍ എന്ന കഥാപാത്രം. മാധുരി ദീക്ഷിതിനൊപ്പമുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ലോറന്‍സ് ഡിസൂസയുടെ ഈ ചിത്രം പുറത്തിറങ്ങിയത് 1991 ലാണ്. കാല്‍ നായക് എന്ന ചിത്രവും സഞ്ജയ് ദത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. സഞ്ജയ് ദത്തിന്റെ വ്യക്തിത്വവും പ്രഭാവലയവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണിത്. സുഭാഷ് ഗായ് സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍, ജാക്കി ഷ്രോഫ്, മാധുരി ദീക്ഷിത്, രാഖി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

സഞ്ജയിയുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഗ്‌നിപഥ് എന്ന സിനിമയിലെ വിളങ് എന്ന കഥാപാത്രം. എന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സഞ്ജയ് കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വിജയതരംഗം തീര്‍ത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ 2 ല്‍ വില്ലനായ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സഞ്ജുവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News