സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ GST ഒഴിവാക്കി;സംസ്ഥാനത്തിന് 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും:മന്ത്രി ജി.ആര്‍ അനില്‍|GR Anil

(Supplyco)സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍(GR Anil). ഇതുമൂലം സംസ്ഥാനത്തിന് 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന്റെ അളവ് കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയെ കണ്ടത്. ഗോതമ്പിന് പകരം റാഗി നല്‍കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.അതേസമയം പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതല്‍ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സപ്ലൈകോ ഓണവിപണി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുകയാണ്. ഓണം ഫെയറിന് സംസ്ഥാന തലത്തിലും ജില്ല തലത്തിലും ഫെയറുകള്‍ നടത്തും. ഓണം ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് നടത്തും. ഫെയറിന് അനുബന്ധമായി 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാക്കും. ഓണത്തിന് മുമ്പ് കിറ്റുകള്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News