Team India; 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍, ഭാരോദ്വഹനത്തില്‍ സര്‍ഗര്‍ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഭാരോദ്വഹനം 55 കിലോഗ്രാം വിഭാഗത്തില്‍ സാങ്കേത് മഹാദേവ് സര്‍ഗറിന് (Sanket Mahadev Sargar) വെള്ളി (Silver). മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് സാങ്കേത്. 248 കിലോഗ്രാം ഉയര്‍ത്തിയാണ് ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യക്കാരന്‍റെ ആദ്യ മെഡല്‍ നേട്ടം.

249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി.

സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്. സ്‌നാച്ച് മത്സരം അവസാനിച്ചപ്പോള്‍ തന്നെ സര്‍ഗര്‍ ഏകദേശം മെഡലുറപ്പിച്ചു. എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു സര്‍ഗര്‍.

എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മത്സരിക്കുന്നതിനിടെ ഇന്ത്യന്‍ താരത്തിന് പരിക്കേറ്റു. ഇതോടെ സ്വര്‍ണമെഡല്‍ ഇന്ത്യയ്ക്ക് നഷ്ടമായി.ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ താരം 135 കിലോയുയര്‍ത്തി എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തില്‍ ഭാരമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സര്‍ഗര്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News