കൊവിഡ് പ്രതിരോധം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഞാന്‍ മാതൃകയാക്കിയത് സഖാവ് പിണറായി വിജയനെ:എം കെ സ്റ്റാലിന്‍|MK Stalin

കൊവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ താന്‍ മാതൃകയാക്കിയത് സഖാവ് പിണറായി വിജയനെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരളത്തില്‍ തനിക്കുള്ളതുപോലെ തമിഴ്‌നാട്ടില്‍ സഖാവ് പിണറായി വിജയനും വലിയ ആരാധകവൃന്ദമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയാണ് നോക്കികാണുന്നത് എന്ന മനോരമ  ന്യൂസ്  കോണ്‍ക്ലേവ് വേദിയിലെ ചോദ്യത്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മറുപടി. സ്റ്റാലിന്റെ വാക്കുകളുടെ പൂര്‍ണ രൂപം:-

‘കേരളത്തില്‍ എനിക്കുള്ളതുപോലെ തമിഴ്‌നാട്ടില്‍ സഖാവ് പിണറായി വിജയനും വലിയ ആരാധകവൃന്ദമുണ്ട്.അദ്ദേഹം ആദ്യം മുഖ്യമന്ത്രി ആയപ്പോള്‍ തമിഴ്‌നാട്ടില്‍ വേറൊരു പാര്‍ട്ടിയാണ് ഭരിച്ചിരുന്നത്. അന്ന് പിണറായിയെപ്പോലെ ഒരു മുഖ്യമന്ത്രി നമുക്കില്ലല്ലോയെന്ന് തമിഴ് മക്കള്‍ വിഷമിച്ചിട്ടുണ്ട്. പിന്നീട് ഭരണമാറ്റമുണ്ടായി. ഞാന്‍ മുഖ്യമന്ത്രിയായി. അപ്പോള്‍ കൊവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഞാന്‍ മാതൃകയാക്കിയത് സഖാവ് പിണറായി വിജയനെയാണ്.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here