സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്ത് രണ്ടാംവാരം മുതല്‍ ആരംഭിക്കും:മന്ത്രി ജി ആര്‍ അനില്‍|GR Anil

(Supply-co)സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്ത് രണ്ടാംവാരം മുതല്‍ ആരംഭിക്കും.14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍(GR Anil) വ്യക്തമാക്കി. ഈ വര്‍ഷത്തെ ഓണവിപണി വിപുലമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.ഓഗസ്റ്റ് 10-ന് ശേഷം റേഷന്‍ കടകളിലൂടെയാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. 445 കോടി ചെലവാണ് ഇതിനായി കണക്ക് കൂട്ടുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് നീക്കം.തുണി സഞ്ചി അടക്കം 14 ഉത്പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം ആഗസ്ത് 27ന് തിരുവനന്തപുരത്ത് നടക്കും.ശേഷം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലും സെപ്ത്ബര്‍ ആറാം തീയതി വരെ ഓണം ഫെയറുകള്‍ ഉണ്ടാവും. ഫെയറിന് അനുബന്ധമായി 1000 രൂപ വില വരുന്ന സമ്മാനവും നല്‍കും. 250 കിറ്റില്‍ ഓരോ 100 കിറ്റിലും ഒരു സമ്മാനം
എന്ന രീതിയിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ 1 മുതല്‍ 8 വരെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പച്ചക്കറിയും ലഭ്യമാക്കും. ഓണം വിപണയില്‍ സപ്ലൈക്കോ ഇടപെടല്‍ ഇത്തവണ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News