Munnar: വയസില്‍ പിമ്പന്‍; ഓര്‍മശക്തിയില്‍ മുമ്പന്‍; അത്ഭുതമായി കൊച്ചുകുരുന്ന്

രണ്ട് വയസ്സിനുള്ളില്‍ ലോകരാഷ്ട്രങ്ങളിലെ(world countries) മുഴുവന്‍ രാജ്യങ്ങളുടെ പതാകയടക്കം ഹൃദിസ്ഥമാക്കി ഏവര്‍ക്കും അത്ഭുതമായി മാറിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കന്‍. മൂന്നാര്‍(Munnar) ലോക്കാട് എസ്‌റ്റേറ്റിലെ ശാന്തന്‍ കുമാര്‍- ശുഭ ദമ്പതികളുടെ മകന്‍ ഷാനവിന്റെ ഓര്‍മശക്തിയാണ് ഇപ്പോള്‍ ശ്രദ്ധാവിഷയമാകുന്നത്. വാഹനക്കമ്പനികളുടെ ലോഗോ, രാജ്യത്തെ നേതാക്കള്‍, പക്ഷികള്‍, പുഷ്പങ്ങള്‍, പഴങ്ങള്‍, തുടങ്ങിയവയെല്ലാം കൃത്യമായി തിരിച്ചറിയാന്‍ കുഞ്ഞു ഷാനവിന് കഴിയും.

രണ്ട് വയസ്സും നാല് മാസവും മാത്രമാണ് ഷാനവിന്റെ പ്രായം. പക്ഷേ, ഓര്‍മശക്തിയില്‍ മുതിര്‍ന്നവര്‍ വരെ ഈ കൊച്ചുമിടുക്കന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടും. ലോകരാഷ്ട്രങ്ങളില്‍ ഏതിന്റെ പേര് പറഞ്ഞാലും കൃത്യമായി ആ രാജ്യത്തിന്റെ പതാക തൊട്ടുകാണിക്കും. വാഹനക്കമ്പനികളുടെ പേര് പറഞ്ഞാലും ഉടനടി തൊട്ടുകാണിക്കും. ഇപ്രകാരം 600ഓളം വാക്കുകള്‍ തിരിച്ചറിയാനുള്ള കഴിവ് ഈ കുട്ടിക്കുരുന്നിനുണ്ട്. ജപ്പാന്‍ എങ്കയിരിക്ക്, തായ്‌ലന്റ് എങ്കയിരിക്ക് എന്നെല്ലാം അമ്മ ചോദിക്കുമ്പോള്‍ സെക്കന്റുകള്‍ക്കുള്ളിലാണ് ഷാനവ് അതെല്ലാം കാണിച്ചു കൊടുക്കുന്നത്.

രണ്ട് വര്‍ഷത്തിനിടെ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ അവസരം ലഭിച്ച കുരുന്നിന് അധികൃതര്‍ പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കുഞ്ഞുപ്രായത്തിലെ ഓര്‍മശക്തിയും ബുദ്ധി വൈഭവവുമാണ് ഷാനവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കുടുംബത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കുഞ്ഞുകുരുന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News