മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റര്‍|Administrative Rule

(Ernakulam-Angamaly)എറണാകുളം – അങ്കമാലി അതിരൂപതയില്‍ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം(Administrative Rule). നിലവിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയലിനെ അപ്പസ്‌തോലിക് വികാരി സ്ഥാനത്തു നിന്നും നീക്കി. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനാണ് അധിക ചുമതല. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ആന്റണി കരിയലിനെ നീക്കിയത്.

ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലുമായിരുന്നു പ്രഖ്യാപനം. നിലവിലെ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി തൃശൂര്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ സ്ഥാനം തുടര്‍ന്നുകൊണ്ടായിരിക്കും എറണാകുളം-അങ്കമാലി അതിരൂപതയില്‍ അധിക ചുമതല നിര്‍വ്വഹിക്കുക.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആന്റണി കരിയലിനെ നീക്കാന്‍ കാരണം. കഴിഞ്ഞദിവസം അതിരൂപത ആസ്ഥാനത്തെത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ലെയോപോള്‍ദോ ജിറേല്ലി ആന്റണി കരിയിലില്‍ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. ഇതോടെ 2018 ന് ശേഷം വീണ്ടും എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായി. ഏകീകൃത കുര്‍ബാന എറണാകുളം അങ്കമാലി അതിരൂപത്തില്‍ നടപ്പാക്കുക എന്നത് തന്നെയാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പ്രധാന ചുമതല.
അതേസമയം വത്തിക്കാന്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികരും അല്മായരും രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News