Kaduva: ‘പാലാ പള്ളി തിരുപ്പള്ളി’, ‘കടുവ’യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്

പൃഥ്വിരാജ്(Prithviraj) നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കടുവ'(Kaduva). ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘പാലാ പള്ളി തിരുപ്പള്ളി’യുടെ വീഡിയോ ആണ് പുറത്തുവിട്ടത്. എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണി’ന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.

.’കടുവ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.’അയാള്‍ ഓട്ടം നിര്‍ത്തി തിരിയുന്ന നിമിഷം വരെ മാത്രമാണ് നീ വേട്ടക്കാരന്‍ ആകുന്നത്. ആ നിമിഷം മുതല്‍ നീ ഇരയാകും. ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി’ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം?ഗത്തെത്തിയത്. ഷാജി കൈലാസും പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു. ‘നന്ദി. ഒത്തിരി സ്‌നേഹത്തോടെ ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. ഈ സ്‌നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊര്‍ജമായി മാറുന്നു എന്നാണ് ഷാജി കൈലാസ് കുറിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News