Arrowroot Pudding: ഞൊടിയിടയില്‍ ഹെല്‍ത്തി & ടേസ്റ്റി കൂവ പുഡിങ്

വൈകുന്നേരം പലഹാരമുണ്ടാക്കുമ്പോള്‍ രുചിയ്‌ക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കിയാലോ? നാട്ടില്‍ സുലഭമായി കിട്ടുന്ന കൂവ(Arrowroot) കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. വൈകിട്ടത്തെ പലഹാരം കൂവ പുഡിങ്(Arrowroot pudding) ആണെങ്കില്‍ ടേസ്റ്റും ഹെല്‍ത്തും ഒരേസമയം ലഭിക്കും. എങ്ങനെയാണ് കൂവ പുഡിങ് തയ്യാറാക്കുന്നതെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് കൂവപ്പൊടി രണ്ടു കപ്പ് പാലില്‍ ഒരു കപ്പ് പഞ്ചസാരയും പൊടിയായി അരിഞ്ഞ നേന്ത്രപ്പഴവും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ചെറുതീയില്‍ കട്ട കെട്ടാതെ ഇളക്കുക. കുറുകുമ്പോള്‍ അരക്കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഇളക്കി നന്നായി കുറുക്കിയെടുക്കുക. നെയ്യില്‍ അല്‍പം കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കൂവപ്പൊടി മിശ്രിതത്തില്‍ ചേര്‍ത്തിളക്കുക. ഇത് നെയ്യ് പുരട്ടിയ സ്റ്റീല്‍ പ്ലേറ്റില്‍ ചൂടോടെ ഒഴിച്ചു പരത്തുക. ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്കു കമഴ്ത്തിയിടുക.

നാല് അച്ച് ശര്‍ക്കര കാല്‍ കപ്പ് വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്ത് ശര്‍ക്കരപ്പാനി തയാറാക്കുക. ഇത് പുഡിങ്ങിനു മുകളില്‍ ഒഴിച്ച് നെയ്യില്‍ വറുത്ത കശുവണ്ടിപ്പരിപ്പ് നുറുക്കിയത് വിതറുക. തണുപ്പിച്ച ശേഷം മുറിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News