Mumbai:എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ന്യൂഡില്‍സ് കഴിച്ചു;യുവതിക്ക് ദാരുണാന്ത്യം

(Rat Poison)എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ഭക്ഷണം കഴിച്ച് യുവതി മരിച്ചു. മുംബൈ മലാദിയിലെ പാസര്‍ വാദിയിലാണ് സംഭവം നടന്നത്. രേഖ നിഷാദ് എന്ന 27കാരിയാണ് എലിവിഷം പുരണ്ട തക്കാളി ചേര്‍ത്തുണ്ടാക്കിയ (Noodles)ന്യൂഡില്‍സ് കഴിച്ച് ദാരുണാന്ത്യത്തിന് ഇരയായത്. എലിയെ കൊല്ലുന്നതിനായി രേഖ തക്കാളി വിഷം പുരട്ടിവെച്ചിരുന്നു.

എന്നാല്‍ ഇത് ഓര്‍ക്കാതെ അടുത്ത ദിവസം ഇതേ തക്കാളി ഉപയോഗിച്ച് രേഖ ന്യൂഡില്‍സ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ രേഖക്ക് ശക്തമായ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും കൂടി രേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ രേഖക്ക് മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്. ടി വി കാണുന്നതിനിടെ ശ്രദ്ധിക്കാതെ രേഖ അബദ്ധത്തില്‍ തക്കാളി ന്യൂഡില്‍സില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ മുസ ദേവര്‍ഷി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News