China; ചൈനയിലെ മക്കാവു ബീച്ച് തുറന്നു; നീന്തലിന് നിരോധനമേർപ്പെടുത്തി സർക്കാർ

കൊവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് ചൈന (Chinna). ഇപ്പോഴിതാ ചൈനയിലെ ബീച്ചുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ്. പ്രശസ്തമായ മക്കാവു ബീച്ചാണ് (Macau beach) വീണ്ടും നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കുന്നത്. കൊറോണ വൈറസ്(Corona Virus) ആശങ്കകൾ ചൂണ്ടിക്കാട്ടി നീന്തലും ജല കായിക വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്.

കൊവിഡ് ഭീതിയിൽ നിന്നും നഗരം ക്രമേണ കരകയറുകയാണ്. അതേസമയം, ശനിയാഴ്ച അന്തരീക്ഷ താപനില 34 ഡിഗ്രി സെൽഷ്യസിൽ (93 ഡിഗ്രി ഫാരൻഹീറ്റ്) എത്തിയതിനാൽ, മക്കാവു നിവാസികൾക്ക് നടക്കാനും, വിശ്രമിക്കാനും, കടൽത്തീരത്ത് പ്രവേശിക്കാനും അനുവാദം നൽകിയിരുന്നു.

കടൽത്തീരത്ത് പോകുന്നവർ “എല്ലായ്‌പ്പോഴും ശരിയായ സ്‌പെസിഫിക്കേഷന്റെ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടത്തിൽ ഒത്തുകൂടുന്നത് ഒഴിവാക്കുകയും വേണമെന്ന് സർക്കാർ ജനങ്ങളെ അറിയിച്ചു.

നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ശനിയാഴ്ച രാവിലെ മുതൽ മക്കാവുവിലെ ഹാക് സാ ബീച്ചിലേക്ക് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here