Hanan: നീ തവിടു പൊടിയായി, നീ തീരാറായി എന്നൊക്കെ പലരും പറഞ്ഞു; പക്ഷെ എന്റെ മനോധൈര്യം എന്നെ മുന്നോട്ടു നടത്തി: ഹനാൻ

ഹനാൻ(hanan), പഠനച്ചെലവ് കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ തെരുവില്‍ മീന്‍ കച്ചവടം നടത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച കരുത്തുള്ള പെണ്‍കുട്ടി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഹനാൻ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ(socialmedia) താരമാവുകയാണ്.

May be a close-up of 1 person and child

അപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റിയ ഹനാന് ഇനി നടക്കാനാവില്ലെന്നുപോലും ഡോക്ടർമാർ വിധിയെഴുതി. അവിടെ നിന്നുമാണ് ഹനാൻ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സധൈര്യം പറന്നുയർന്നത്. ഹനാന്റെ വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹനാന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്….

ബിസിനസ് വിപുലമാക്കി ലൈഫ് സെറ്റിൽ ആക്കാമെന്നു കരുതിയതാണ് പക്ഷേ….

എന്റെ മത്സ്യ വിൽപ്പന സംരംഭം ഒന്ന് മെച്ചപ്പെട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചത് ബിസിനസ് വിപുലമാക്കി എന്റെ ലൈഫ് മുന്നോട്ട് കൊണ്ടുപോകാമെന്നാണ്.അപ്പോഴാണ് അപകടം ഉണ്ടായത്. ആക്‌സിഡന്റ് പറ്റിയ ശേഷം വില്ലുപോലെ വളഞ്ഞാണ് ഞൻ നടന്നത്. വളഞ്ഞു നടക്കുന്ന കാണുമ്പോ ആളുകൾ പറയും ആ കൊച്ചിനെ നിങ്ങൾ കണ്ടാ അത് തവിടു പൊടിയായി. അതിനിനിയൊരു ലൈഫില്ല. അത് വില്ലുപോലെ വളഞ്ഞിട്ടൊക്കെയാണ് നടക്കുന്നത്.

Viral Video Hanan Workout Video After Accident Gets Trending in YouTube | ആ അപകടത്തിന് ശേഷം എഴുന്നേറ്റ് നടക്കില്ല എന്ന് പലരും വിധി എഴുതി; എന്നാൽ ആ വിധി മാറ്റിക്കുറിച്ച് ...

ഇത് ഞാൻ പലയിടത്തുനിന്നും അറിഞ്ഞു. 21 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രതീക്ഷകളില്ലാം നഷ്ടപ്പെടുകയാണ്. അതിനു ശേഷം ഞാൻ വളരെ സ്ട്രഗ്ഗിൾ ചെയ്തു. ഈ ഹെൽത്ത് ഇഷ്യൂസ് അതിജീവിച്ചുകൊണ്ട് ഒരു മൊബൈൽ വെഹിക്കിൾ ഫിഷ് സ്റ്റാൾ തുടങ്ങിയിയരുന്നു.

May be an image of 1 person, standing, sky and tree

മത്സ്യക്കച്ചവടം ഒരു നിസാര പണിയല്ല. പക്ഷെ എനിക്കത് മുന്നോട്ട് കൊണ്ടുപോകാനായില്ല. എന്റെ ഉറക്കക്കുറവൊക്കെ വല്ലാതെ ബാധിക്കാൻ തുടങ്ങി. അങ്ങനെയാണ് മനസില്ലാ മനസോടെ ഞാൻ ആ കച്ചവടം നിർത്തിയത്. വിശ്രമം അനിവാര്യമെന്ന് തോന്നി.

നീ തവിടു പൊടിയായി, നീ തീരാറായി എന്നൊക്കെ പലരും പറഞ്ഞു

എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞാൻ എന്റെ സ്വന്തം സ്ട്രഗിളിലാണ് ഇപ്പോഴിങ്ങനെ നിൽക്കുന്നത്.നട്ടെല്ലെന്നുപറഞ്ഞാൽ ഒരു മനുഷ്യന്റെ പ്രധാപ്പെട്ട ഭാഗമാണ്. അതിന് കേടുപാട് പറ്റിക്കഴിഞ്ഞാൽ അതിന്റെ റിക്കവറി എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് ചുറ്റുമുള്ളവരാരും എനിക്ക് മോട്ടിവേഷൻ തരാൻ തയാറായിരുന്നില്ല.

No photo description available.

നീ തവിടു പൊടിയായി, നീ തീരാറായി ഇങ്ങനെയൊരു രീതിയിലാണ് പലരും പെരുമാറിയത്. അതിന് ശേഷം എന്നെ അത് മാനസികമായി തകർത്തിരുന്നു. 21 വയസിലിത് സംഭവിച്ചില്ലേ, നിന്നെയിനി എന്തിനുകൊള്ളാം എന്നുവരെ പലരും സംസാരിച്ചു. അവരാരും എന്റെ വളർച്ച മുന്നിൽക്കണ്ടില്ല. അറിയാതെയാണെങ്കിൽ പോലും അവരെന്നെ തളർത്തുകയാണ് ചെയ്തത്.

May be an image of 1 person, standing and outdoors

ഞാൻ പറന്നുയർന്നു…

ഞാനാകെ ഒറ്റപ്പെട്ടു,വളരെ ഡിപ്രഷൻ അടിച്ചു. അങ്ങനെ വിഷമിച്ചിരുക്കുമ്പോഴാണ് എന്റെ ഫിറ്റ്നസ് ട്രയ്നർ ജിന്റോ മാസ്റ്ററെ കണ്ടു മുട്ടിയത്. വർക്ക്ഔട്ട് തുടങ്ങിയ ശേഷം എന്റെ ജീവിതം തന്നെ മാറി. എന്റെ ഭക്ഷണരീതികളൊക്കെ മാറി. അതിനു ശേഷം എന്റെ ഹെൽത്ത്‌ ഞാൻ പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റത്തിന് വിധേയമായി.

May be an image of 1 person, biceps, standing and indoor

കമന്റ്സ് കാര്യമാക്കാറില്ല, എന്റെ ജീവിതം ഒരു പാഠമാണ്

പലരുടെയും ധാരണ ബോഡി ബിൽഡ് ചെയ്യാനാണ് ജിമ്മിൽ പോകുന്നത് എന്നാണ്.സ്പോർട്സ് ബ്രാ ഇട്ടുകൊണ്ട് തന്നെ ഷൂട്ട് ചെയ്തത് ശരീരം പ്രദർശിപ്പിക്കാനാണ് ഉൾപ്പെടെ ഒട്ടേറെ കമന്റ്സ് വരുന്നുണ്ട്. അത് കാര്യമാക്കാറില്ല. ഇതിലൂടെയൊക്കെ ഞാൻ പറയാൻ ഉദ്ദേശിച്ചത്, ഒട്ടേറെ ആളുകൾ അപകടം പറ്റിയശേഷം ഒന്നും ചെയ്യാനാകാതെ കിടപ്പിലായിപ്പോകുന്നവരുണ്ട്. എനിക്കൊരു അപകടം വന്നപ്പോൾ വിൽപവർ കൊണ്ടാണ് ഞാൻ കരകയറി വന്നത്. ആത്മധൈര്യമുണ്ടെങ്കിൽ എന്തും നടക്കും എന്നതാണ്.

ഒരു സമ്പന്നയാവണം, ആഗ്രഹങ്ങൾ സഫലമാക്കണം

ഇപ്പോൾ ഞാനൊരു ഇൻസ്ട്രുമെന്റ് പഠിക്കുന്നുണ്ട്. അതുപോലെ ഒത്തിരി ആഗ്രഹങ്ങളുണ്ട്. പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒത്തിരി കാര്യങ്ങൾ പഠിക്കണമെന്നുണ്ട്. എനിക്ക് ബിസിനസ് ചെയ്ത പൈസയുണ്ടാക്കണം എന്നതാണ് ആഗ്രഹം. ഒരുപാട് ധനികരായ സുഹൃത്തുക്കളുണ്ട്.

May be an image of one or more people, people standing, guitar, indoor and brick wall

അവരോട് എനിക്കൊരു മിനി കൂപ്പർ വേണമെന്ന് പറഞ്ഞാൽ, അവരെന്നോട് പറയാറ് കൊക്കിലൊതുങ്ങാവുന്നതേ ആഗ്രഹിക്കാവൂ എന്നാണ്. ഇല്ലാത്തവർ ഇല്ലാത്തതനുസരിച്ചേ ആഗ്രഹിക്കാവൂ എന്ന് പറയും. നമുക്കൊരു ലോകത്തെ മാറ്റിയെടുക്കാനൊന്നും സാധിക്കില്ല. പക്ഷെ നമുക്ക് മാറാൻ പറ്റും. എനിക്ക് ഒരു സമ്പന്ന ആയി മാറണം എന്നാണ് ആഗ്രഹം. അതിലൂടെ എന്റെ ആഗ്രഹങ്ങൾ സഫലമാക്കണം.

No photo description available.

ഈ സർക്കാരാണ് ശരി

സർക്കാർ എന്നെ ചേർത്തുപിടിച്ചു. സർക്കാരിന്റെ മകൾ എന്നൊരു ടാഗ് ലൈൻ എനിക്ക് വന്നപ്പോൾ ഞാൻ ഒന്ന് ഫ്‌ളൈറ്റിൽ കയറിയാൽപ്പോലും ആരെങ്കിലും പറയും അവൾ സർക്കാർ ചെലവിൽ പോകുന്നുവെന്ന്. ആ അതൊന്നും ശരിയല്ല. സർക്കാരാണ് ശരി. എന്നെ ധൈര്യപൂർവം നിർത്താൻ പ്രചോദിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.

ഹനാന്റെ വാക്കുകളിൽ ആത്മവിശ്വാസം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News