Kottayam; കോട്ടയം തുമരംപാറയിൽ മലവെള്ളപാച്ചിൽ; വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന

കോട്ടയം എരുമേലി തുമരംപാറയിൽ (Tumarampara) ശക്തമായ മലവെള്ളപാച്ചിൽ. തുമരംപാറ തോട്ടിൽ ജലനിരപ്പ് ഉയർന്നു സമീപത്തെ റോഡുകളിലും വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി (Landslide) സൂചനയുണ്ട് . ഒരു മണിക്കൂറായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

അതേസമയം, വരുന്ന രണ്ട് ദിവസം ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ വളരെ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ സേനയുടെ നിർദേശമുണ്ട്. കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്.

വൈകിട്ട് നാല് മണിക്ക് ശേഷമുള്ള അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്.

മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News