ബോളിവുഡ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ബിപാഷ ബസുവും (Bipasha Basu) കരണ്‍ സിംഗ് ഗ്രോവറും (Karan Singh Grover). ഇരുവരും വിവാഹിതരായത് മുതല്‍ നടിയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് ആരാധകര്‍ ഊഹാപോഹങ്ങള്‍ പരത്തിയിരുന്നു. എന്നാല്‍ ബിപാഷ ഇത് നിഷേധിക്കുകയും വെറും ഗോസിപ്പാണെന്ന് പറയുകയും ചെയ്തിരുന്നു.
2015-ല്‍ ബിപാഷയും കരണും അവരുടെ ‘എലോണ്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലായത്. അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ഓഫ് സ്‌ക്രീനിലെ പ്രണയത്തിന് വഴിയൊരുക്കി. പരസ്പരം പ്രണയത്തിലായ ശേഷം, 2016 ഏപ്രില്‍ 30 ന് ഇരുവരും വിവാഹിതരായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിപാഷ ബസുവും അവരുടെ ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
ബിപാഷയും കരണും മാതാപിതാക്കളാകാനുള്ള ആവേശത്തിലും സന്തോഷത്തിലുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022 മാര്‍ച്ച് 8ന് ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറിനും കുടുംബത്തിനും ഒപ്പം അത്താഴത്തിന് പോയ ബിപാഷ ബസുവിനെ ഒരു റസ്റ്റോറന്റിന് പുറത്ത് വച്ച് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഫാമിലി ഔട്ടിങ്ങിനായി, ബിപാഷ ഒരു നീളന്‍ നീല ഷര്‍ട്ട് ധരിക്കുകയും ഭര്‍ത്താവ് കരണിനൊപ്പം പാപ്പുകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.