SFI:കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഇനി എസ്എഫ്‌ഐ നയിക്കും

കേരളത്തിലെ (Engineering Students)എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഇനി (SFI)എസ്എഫ്‌ഐ നയിക്കും. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചുകയറി.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് ഇരുപതില്‍ ഇരുപത് സീറ്റിലും എസ്എഫ്‌ഐ വിജയിച്ചത്. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ കൗണ്‍സിലര്‍മാരില്‍ നിന്ന് തിരഞ്ഞെടുത്ത 15 കൗണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ കൗണ്‍സിലര്‍മാരില്‍ നിന്ന് തിരഞ്ഞെടുത്ത 5 കൗണ്‍സിലര്‍മാര്‍ എന്നിവരാണ് യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ രക്തസാക്ഷിത്വത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു. പതിനൊന്നു സീറ്റിലേക്ക് മത്സരിച്ച കെഎസ്യു സമ്പൂര്‍ണമായി പരാജയപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here