Weightlifting; കോമണ്‍വെല്‍ത്ത് ഗെയിംസ്; വെങ്കലം നേടി ഗുരുരാജ പൂജാരി, ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

2022കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games) ഇന്ത്യക്ക് (Team India) രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ (Weightlifting) ഗുരുരാജ പൂജാരി (Gururaja Poojary) വെങ്കലം നേടി.61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.

269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അസ്നിൽ 285 കിലോ ഉയർത്തി ഗെയിം റെക്കോർഡോടെ സ്വർണം നേടി.

55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്. അതേസമയം ടേബിൾ ടെന്നീസ് മിക്സഡ് ടീം ഇനത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗയാനയ്ക്കെതിരെ സന്പൂർണ ജയവുമായി ഇന്ത്യ ക്വാർട്ടറിൽ കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News