Kerala Police:വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ കേരള പൊലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത വ്യാജം

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പിഴ ചുമത്തിയെന്ന കേരളാ പൊലീസിനെതിരായ വാര്‍ത്ത വ്യാജം. വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനു പിന്നിലെ വാസ്തവമെന്താണെന്നും കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദമായി പറയുന്നു.

അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ ഒടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ചെല്ലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും സെക്ഷന്‍ മാറിപ്പോവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനു പിന്നിലെ വാസ്തവമിതാണ്.
എറണാകുളം ഇടത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെല്ലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rulse സെക്ഷന്‍ 46(2)ല സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറല്‍ ആയതിലും യുവാവ് ഇപ്പോള്‍ ഹാപ്പിയാണ്.
Kerala Motor Vehicle Rules സെക്ഷന്‍ 46(2)e ല്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Kerala Motor Vehicle Rules സെക്ഷന്‍ 46(2) (e) : shall, at all times exercise all reasonable care and diligence to maintain his vehicle in a
fit and proper condition and shall not knowingly drive the vehicle when it or any brake, tyre or lamp thereof, is in a defective condition likely to endanger any passenger or other person or when there is not sufficient fuel in the tank of the vehicle to enable him to reach the next fuel filling station on the route;
—————————————————————————–
പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്‌സി ഉള്‍പ്പെടെയുള്ള ) വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സിഎന്‍ജിയോ നിറയ്ക്കാന്‍ ഫ്യുവല്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതും
[46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്.
#keralapolice

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here