Pandalam:പന്തളത്ത് വന്‍ മയക്കുമരുന്ന് വേട്ട;യുവതിയടക്കം 5 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട (Pandalam)പന്തളത്ത് വന്‍ (Drug)മയക്കുമരുന്ന് വേട്ട. യുവതി അടക്കമുള്ള അഞ്ച് സംഘത്തില്‍ നിന്ന് പൊലീസ് പിടികൂടിയത് 154 ഗ്രാം എംഡിഎംഎയാണ്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് നടത്തിയ റെയ്ഡില്‍ യുവതിയടക്കം അഞ്ചുപേരായാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ 154 ഗ്രാം എം.ഡി.എം ഐ യും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആകെ 15 ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് പന്തളത്ത് നടന്നത്.

അടൂര്‍ സ്വദേശി രാഹുല്‍, കൊല്ലം സ്വദേശിനി ഷാഹിന, പത്തനംതിട്ട സ്വദേശികളായ ആര്യന്‍, കൃഷ്ണന്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ യുവതിയും സുഹൃത്തും വെള്ളിയാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്നാണ് സംഘാംഗങ്ങളും കച്ചവടത്തിനായി ലോഡ്ജില്‍ എത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തെ മൂന്നുമാസമായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ചെറിയ അളവില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കുമരുന്ന് എത്തിക്കുന്ന ക്യാരിയര്‍മാറാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും 9 മൊബൈല്‍ ഫോണുകളും, രണ്ട് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി മാഫിക്കെതിരെ ജില്ലയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News