കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

(Zoo)മൃഗശാലയിലെത്തി കുരങ്ങനെ(Monkey) നോക്കി ഗോഷ്ടി കാണിച്ച പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ച് വലിച്ച് കുരങ്ങന്‍. സ്പൈഡര്‍ മങ്കി(Spider Monkey) വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് പെണ്‍കുട്ടിയുടെ തലയില്‍ പിടിച്ചുവലിച്ച് ആക്രമിച്ചത്. മെക്സിക്കോയിലെ മൃഗശാലയിലാണ് സംഭവമുണ്ടായത്. കുരങ്ങന്റെ കൂടിനു സമീപമെത്തിയ പെണ്‍കുട്ടി കുരങ്ങനെ കൈ കൊണ്ട് പ്രകോപിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്നാണ് നിഗമനം. കൂടിന്റെ അഴികള്‍ക്കിടയിലൂടെ കൈനീട്ടി കുരങ്ങന്‍ കുട്ടിയുടെ മുടിയില്‍ പിടുത്തമിടുകയായിരുന്നു.

കുരങ്ങന്റെ പിടുത്തം വിടുവിക്കാന്‍ ഉറക്കെക്കരഞ്ഞ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും കുരങ്ങന്‍ ശക്തമായി പിടിച്ചുവലിച്ച് കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിച്ചു. സമീപത്തുണ്ടായിരുന്ന യുവാവ് വസ്ത്രമുപയോഗിച്ച് തട്ടിയാണ് കുട്ടിയെ കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും മോചിപ്പിച്ചത്. ഈ കൂടിനുള്ളില്‍ രണ്ട് കുരങ്ങന്‍മാരെയാണ് പാര്‍പ്പിച്ചിരുന്നത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അവിടെ നിന്നും മറുഭാഗത്തേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുട്ടിയുടെ മുടിയില്‍ ഇതേ കുരങ്ങന്‍ തന്നെ പിടിച്ചുവലിച്ചു. ഇത്തവണ കൂടിനുള്ളിലുണ്ടായിരുന്ന രണ്ടാമത്തെ കുരങ്ങനും കുട്ടിയെ ആക്രമിക്കാനായി ഒപ്പം കൂടി. എന്നാല്‍ ശക്തമായി പിന്നോട്ട് വലിഞ്ഞ് കുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News