Karnataka; പ്രേതവിവാഹം; 30 വർഷങ്ങൾക്ക് മുൻപ് മരിച്ചവരെ വീണ്ടും വിവാഹം കഴിപ്പിച്ച് കുടുംബം

പ്രേതവിവാഹം എന്നൊക്കെ നമ്മളിൽ പലരും കഥകളിൽ മാത്രം കേട്ടിട്ടുള്ള കാര്യമാണ്… എന്നാൽ ഇപ്പോഴിതാ 30 വർഷങ്ങൾക്ക് മുൻപ് മരിച്ച രണ്ട് പേരുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് കർണാടകയിലെ ഒരു കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പരേതരായ ശോഭയും ചന്ദപ്പനും വിവാഹിതരായത്.

ശോഭയും, ചന്ദപ്പയും പ്രസവത്തിൽ മരിച്ച ഇരട്ട കുട്ടികളാണ്. ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കൾ സന്തോഷിക്കും എന്ന് കുടുംബം വിശ്വസിക്കുന്നു.

മരണത്തിന് ശേഷം രണ്ട് പേർ തമ്മിൽ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങൾ എന്നാണ് വിളിക്കുന്നത്. ജനനസമയത്ത് മരിച്ചവർക്കാണ് ഈ വിവാഹം. മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഈ വിവാഹങ്ങൾ കണക്കാക്കപ്പെടുന്നത്.

യഥാർത്ഥ വിവാഹത്തിലേതുപോലെ തന്നെ ചടങ്ങുകൾ പ്രേത വിവാഹത്തിലും ഉണ്ടാകാറുണ്ട്. സദ്യയും,വിഡിയോയും ക്യാമറയും എല്ലാം ഉണ്ടാവും. എന്നാൽ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളെയായിരിക്കും വിവാഹം കഴിപ്പിക്കുന്നത്.

“ഞാൻ ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കുകയാണ്. എന്തുകൊണ്ടാണ് ഇത് ഒരു ട്വീറ്റ് അർഹിക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിക്കും വരൻ മരിച്ചു. ഒപ്പം വധുവും മരിച്ചു. ഏകദേശം 30 വർഷംമുൻപാണ് സംഭവം. പിന്നെ അവരുടെ വിവാഹം ഇന്നാണ്. ദക്ഷിണ കന്നഡയിലെ പാരമ്പര്യങ്ങൾ പരിചിതമല്ലാത്തവർക്ക് ഇത് തമാശയായി തോന്നാം. എന്നാൽ ഇവിടെ അതൊരു പാരമ്പര്യമാണ്,യൂട്യൂബർ ആനി അരുൺ ട്വിറ്ററിൽ കുറിച്ചു. നിരവധിയാളുകളാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News