വൈക്കം മുഹമ്മദ് ബഷീറിന്റെ(Basheer) ‘നീലവെളിച്ചം'(NeelaVelicham) എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റിമ കല്ലിങ്കല്‍(Rima Kallinkal) അവതരിപ്പിക്കുന്ന ഭാര്‍ഗവി എന്ന കഥാപാത്രത്തിന്റെ നൃത്തരംഗത്തിലെ പോസ്റ്റര്‍ ആണ് പുറത്തു വിട്ടത്. ടോവിനോ തോമസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആഷിക് അബു പറയുന്നത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധമായ വീട്ടില്‍ താമസമാക്കേണ്ടി വരുന്ന യുവ കഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ.
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പശ്ചാത്തലം 1960 കളില്‍ ആണ്. ബഷീറിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാകുമ്പോള്‍ തന്നെ, കഥയുടെ സംവിധായകന്റെ വേര്‍ഷനാകും ചിത്രം. അതേസമയം ‘നീലവെളിച്ചം’ നേരത്തെ സിനിമയായിട്ടുണ്ട്. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന പേരില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്. മായാനദി, വൈറസ്, നാരദന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ടൊവിനോ- ആഷിഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.