Pope Francis; കുട്ടികളോടുള്ള ക്രൂരതകൾ; ക്ഷമ ചോദിച്ച് മാർപാപ്പ

കാനഡയിലെ കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശവാസികളായ കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് ആറുദിന ക്ഷമാപണ യാത്രയുടെ അവസാനഘട്ടത്തിൽ ക്യൂബെക് സിറ്റി കത്തീഡ്രലിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമൊപ്പം നടത്തിയ സായാഹ്ന പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച മസ്ക്വാചിസിൽ നടന്ന ചടങ്ങിൽ മാർപാപ്പ തദ്ദേശീയരായ കുട്ടികൾക്ക് കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന യാതനകൾക്ക് മാപ്പപേക്ഷിച്ചിരുന്നു.

വടക്കേ അമേരിക്കയിലെ ഏറ്റവും പുരാതന കത്തോലിക്കാ തീർഥാടന കേന്ദ്രമായ സെന്റ് ആൻ ദെ ബ്യൂപ്രെ ബസിലിക്ക സന്ദർശിച്ച് മാർപാപ്പ കുർബാന അർപ്പിച്ചു. ബസിലിക്കയിലെ 1400 ഇരിപ്പിടങ്ങളിൽ നാലിൽ മൂന്ന് സീറ്റുകളും റസിഡൻഷ്യൽ സ്കൂളുകളിൽ ക്രൂരതയ്ക്കിരയായവരുടെ പിൻഗാമികൾക്കായി നീക്കിവച്ചിരുന്നു. കാനഡയിൽ നിന്നു കടത്തിക്കൊണ്ടുപോയി വത്തിക്കാനിലെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുള്ള കലാവസ്തുക്കൾ തിരിച്ചുനൽകണമെന്ന് തദ്ദേശീയരായ കാനഡക്കാർ മാർപാപ്പയോട് അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News