Arrest; കാർ നിറയെ പണം; ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബംഗാളിൽ അറസ്റ്റിൽ

കാർ നിറയെ പണവുമായി എത്തിയ ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ (Congress MLA) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറ ജില്ലയിൽ നിന്നാണ് ഇവരുടെ കാറിൽ നിന്ന് വൻ തുക കണ്ടെത്തിയത്. തുടർന്ന് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജംതാര എംഎൽഎ ഇർഫാൻ അൻസാരി, ഖിജ്രി എംഎൽഎ രാജേഷ് കച്ചപ്പ്, കൊലെബിര എംഎൽഎ നമാൻ ബിക്സൽ എന്നിവരാണ് അറസ്റ്റിലായത്. വൻ തുക കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറിൽ നിന്ന് വലിയതോതിൽ പണം കണ്ടെടുത്തത്.എത്ര തുക ഉണ്ടെന്നു കണ്ടെത്താൻ നോട്ട് എണ്ണൽ മെഷീനുകൾ സ്ഥലത്തെത്തിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് എംഎൽഎമാരെ ചോദ്യം ചെയ്തുവരികയാണ് എന്ന് ഹൗറ പൊലീസ് സൂപ്രണ്ട് സ്വാതി ഭംഗലിയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News