Common Wealth Games 2022:വെയിറ്റ് ലിഫ്റ്റിംഗില്‍ ബിന്ദ്യറാണിക്ക് വെള്ളി; ഇന്ത്യയ്ക്ക് നാലാം മെഡല്‍

(Common Wealth Games)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (India)ഇന്ത്യയ്ക്ക് നാലാം മെഡല്‍(Medal) തിളക്കത്തില്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍(Weightlifting) ബിന്ദ്യറാണി ദേവി വെള്ളി നേടിയതോടെ ഇന്ത്യക്ക് നാലാം മെഡല്‍ കരസ്ഥമായി. 55 കിലോഗ്രാം വിഭാഗത്തില്‍ ആണ് മെഡല്‍ നേട്ടം. സ്നാചിലും ക്ലീന്‍ ആന്‍ഡ് ജര്‍കിലും ബിന്ദ്യറാണി 202 കിലോ ഭാരം ഉയര്‍ത്തി. ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകള്‍ എല്ലാം ഭാരദ്വേഹനത്തിലാണ്.

അതേയമയം വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചാനു സ്വര്‍ണം നേടി. ഗെയിംസില്‍ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടവും. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചാനു സ്വര്‍ണം ഉറപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here