EMS Cabinet:ബാലറ്റ് വോട്ടിലൂടെ അധികാരത്തിലേറിയ ആദ്യ മന്ത്രിസഭ പിരിച്ചു വിട്ടിട്ട് 63 വര്‍ഷങ്ങള്‍…

ബാലറ്റ് വോട്ടിലൂടെ അധികാരത്തിലേറിയ ലോകത്തിലെ തന്നെ ആദ്യ മന്ത്രിസഭ(First cabinet)  പിരിച്ചു വിട്ടിട്ട് 63 വര്‍ഷങ്ങള്‍. ചരിത്രം സൃഷ്ടിച്ച് 1957 ഏപ്രില്‍ 5ന് അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാറിനെ(EMS Government) വലതുപക്ഷ-ഭൂപ്രഭുക്കള്‍ കൊണ്ടു വന്ന വിമോചന സമരത്തിലൂടെയാണ് രാഷ്ട്രപതി പിരിച്ചു വിടുന്നത്. മന്ത്രിസഭ പിരിച്ചു വിട്ടെങ്കിലും, ഇന്നും അതേ കേരള മാതൃകയുടെ(Kerala Model) കരുത്തില്‍ ലോകത്തിന് മുന്നില്‍ കുതിക്കുകയാണ് കേരളം. ചരിത്രം സൃഷ്ടിച്ചാണ് 1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മന്ത്രിസഭ പിരിച്ചു വിട്ടു.

വിദ്യാഭ്യാസ ബില്‍, ഭൂപരിഷ്‌കരണ നിയമം തുടങ്ങി പുരോഗമനപരമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും, വിദ്യാഭ്യാസബില്ലിനെ ആയുധമാക്കി പ്രതിപക്ഷ-സാമുദായിക കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കാര്‍ഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശമുള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസ്സിലാക്കിയ സമ്പന്നവര്‍ഗ്ഗവും വിമോചന സമരം എന്ന പേരില്‍ നാട് മുഴുവന്‍ അക്രമം അഴിച്ചു വിട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇതര കക്ഷികളെല്ലാം അതില്‍ പങ്കാളികളായി. സംസ്ഥാനത്തെ ഭരണസമ്പ്രദായം തകര്‍ന്നെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിക്കുകയും, 1959 ജൂലൈ 31 ന് ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിസഭ പിരിച്ചുവിട്ട്, രാഷ്ട്രപതി നേരിട്ട് അധികാരം ഏറ്റെടുക്കുകയും ചെയ്തു.

തൊഴില്‍ സുരക്ഷിതത്വം, മിനിമം കൂലി, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലത്തില്‍ തുടങ്ങിവെയ്ക്കാന്‍ ഇഎംഎസ് സര്‍ക്കാറിന് കഴിഞ്ഞു. കേരളത്തിലെ മതനിരപേക്ഷ സങ്കല്‍പ്പങ്ങള്‍ക്ക് കൃത്യമായ അടിത്തറ പാകാന്‍ കഴിഞ്ഞ ഇഎംഎസ് സര്‍ക്കാരിന്റെ അതേ അടിത്തറയിന്‍മേലാണ് ഇന്ന് കാണുന്ന കേരളം നിലനില്‍ക്കുന്നത്. അതിന്റെ അടയാളമാണ് രണ്ടാം പിണറായി സര്‍ക്കാരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here