Rain Kerala:സംസ്ഥാനത്ത് മഴ കനക്കുന്നു;ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ(Rain kerala) തുടരുന്നു. നാളെ മുതല്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചത്. മലയോര – തീരദേശ മേഖലയ്ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

ഇന്ന് മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ മത്സ്യ ബന്ധനത്തിനും കേരളാ തീരത്ത് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ മഴ തുടരുന്ന പ്രദേശത്ത് പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News