Plus One:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തല്‍ വരുത്തുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും

(Plus One)പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്(Trial Allotment) പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്താനും സമയം അനുവദിക്കും. നേരത്തെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

നിലവില്‍ തീയതി നീട്ടേണ്ട കാര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here