CPIM:സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

രണ്ട് ദിവസത്തെ സിപിഐഎം(CPIM) കേന്ദ്രകമ്മിറ്റി(Central Committee) യോഗം ഇന്ന് അവസാനിക്കും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. വിലക്കയറ്റം, ജിഎസ്ടി, പാര്‍ലമെന്റില്‍ എം പിമാരെ പുറത്താക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഉള്‍പ്പെടെയാണ് ചര്‍ച്ച ചെയ്യുന്നത്.

അതേസമയം കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി കോണ്‍ഗ്രസ് സഖ്യത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രചാരണം നടത്താനും കേന്ദ്രകമ്മറ്റി തീരുമാനം ഉണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണം നടത്താനാണ് തീരുമാനം. ഇതിന് പുറമെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനും തീരുമാനമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്കും അതോടൊപ്പം ബിജെപിക്കോ ആര്‍എസ്എസിനോ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന വസ്തുതയും ജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News