Anganwadi:വിടരും 4 ലക്ഷം പാല്‍പ്പുഞ്ചിരി;സംസ്ഥാനത്തെ അംഗന്‍വാടികളില്‍ നാളെ മുതല്‍ പാലും മുട്ടയും

തിങ്കളും വ്യാഴവും പാല്(Milk). ചൊവ്വയും വെള്ളിയും മുട്ട(Egg) . സംസ്ഥാനത്തെ നാല് ലക്ഷം (Anganwadi)അങ്കണവാടി–പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കാണ് തിങ്കള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക കരുതല്‍. പോഷകബാല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 33,115 അങ്കണവാടിയിലും നടപ്പാക്കും. 61.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം തിങ്കള്‍ പകല്‍ 12ന് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും . മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി പദ്ധതിക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കും. മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടിയില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ എത്തിക്കും. മുട്ട കുടുംബശ്രീ പൗള്‍ട്രി ഫാമുകളില്‍ നിന്നോ പ്രാദേശികമായോ വാങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News