കേരള സര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ പ്രചരണ പദ്ധതിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി|CPIM

കേരള സര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ പ്രചരണ പദ്ധതിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി(CPIM Central Committee). LDF സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസും – BJP യും കൈക്കോര്‍ക്കുന്നതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരണം നടത്തും.

കേരളത്തില്‍ തുടര്‍ഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ പ്രചരണ പദ്ധതിക്ക് സി പി ഐ എം കേന്ദ്ര കമ്മറ്റി രൂപം നല്‍കി. കോണ്‍ഗ്രസ് ബിജെപി സഖ്യം കെട്ടിച്ചമച്ച പ്രചാരണങ്ങള്‍ നടത്തുന്നു. സര്‍ക്കാരിനെതിരെയുള്ള പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ പ്രചരണം ശക്തമാക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരണം നടത്തുന്നതിനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അതേസമയം വിലക്കയറ്റം, ജിഎസ്ടി, പാര്‍ലമെന്റില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ തുടരുന്നുണ്ട്. സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനും തീരുമാനമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്കും അതോടൊപ്പം ബിജെപിക്കോ ആര്‍എസ്എസിനോ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന വസ്തുതയും ജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News